Join News @ Iritty Whats App Group

കൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി; പറശ്ശിനിക്കടവും പോകാം


കോഴിക്കോട്: കൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്രയുമായി കോഴിക്കോട് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. യാത്രയിൽ കൊട്ടിയൂര്‍ ക്ഷേത്രം ഉൾപ്പെടെ നാല് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ജൂൺ മാസത്തിൽ ആറ് ദിവസങ്ങളിൽ കൊട്ടിയൂര്‍ യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

കൊട്ടിയൂര്‍ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. ജൂൺ 14, 15, 21, 22, 28, 29 ദിവസങ്ങളിലാണ് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 5 മണിക്കാണ് യാത്ര ആരംഭിക്കുക. വിശദ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post
Join Our Whats App Group