Join News @ Iritty Whats App Group

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം; ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.
വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. 2016-2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ഇന്ന് ഉച്ചയ്ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. അപകട സ്ഥലത്തുനിന്ന് തീയും കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദീര്‍ഘയാത്രക്ക് മുന്നോടിയായതിനാല്‍ വിമാനത്തില്‍ നിറയെ ഇന്ധനമുണ്ടായിരുന്നു. ഇത് തീപ്പിടിത്തതിന്റെ ആഘാതം കൂട്ടിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്ത് നിരവധി ഫയര്‍ എന്‍ജിനുകളും മറ്റ് ഏജന്‍സികളുമെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്

Post a Comment

Previous Post Next Post
Join Our Whats App Group