മട്ടന്നൂർ: കണ്ണൂർ
ജില്ലയിൽ ലോറികളുടെ ബാറ്ററി
മോഷണം തുടർക്കഥയാക്കിയ പ്രതികളെ
മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
രാത്രികാലങ്ങളില്‍ റോഡരികില്‍ നിർത്തിയിടുന്ന ലോറികളില്‍ നിന്നാണ് ഇവർ ബാറ്ററികള്‍ കവർന്നിരുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ വിറ്റ് പണമാക്കുകയായിരുന്നു ഇവരുടെ രീതി. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈയടുത്ത കാലത്ത് നടന്ന ബാറ്ററി മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൂത്തുപറമ്ബ് പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ ബാറ്ററി മോഷണത്തിന് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത അന്വേഷണമാണ് പ്രതികളെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. മട്ടന്നൂർ ഇൻസ്പെക്ടർ അനില്‍ എം., എസ്.ഐ. സജീവൻ പി., സീനിയർ സിവില്‍ പോലീസ് ഓഫീസർ ജിനീഷ്, സിവില്‍ പോലീസ് ഓഫീസർമാരായ രതീഷ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment