Join News @ Iritty Whats App Group

പണത്തിന് വേണ്ടി വീട്ടില്‍ അക്രമം: നിരവധി കേസുകളില്‍ പ്രതിയായ യുവതി അറസ്റ്റില്‍, പിടികൂടാനെത്തിയ പൊലീസിനെ തള്ളിയിട്ടു

ലശ്ശേരി: മദ്യപിച്ച്‌ നടുറോഡില്‍ അതിക്രമം നടത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവതി, സഹോദരിയുടെ വീടു തകർത്ത കേസില്‍ അറസ്റ്റില്‍.



വടക്കുമ്ബാട് കുളി ബസറിലെ റസീന(34)യാണ് പിടിയിലായത്. പിടികൂടാനെത്തിയ വനിത പൊലീസിനെ യുവതി തള്ളിയിട്ടു. ചൊവ്വാഴ്ചയാണ് സംഭവം.

യുവതിയുടെ മാതാവ് ഉള്‍പ്പടെയുള്ളവർ സഹോദരിയുടെ കൂടെയാണ് താമസിക്കുന്നത്. ഈ വീട്ടിലെത്തിയ റസീന പണം ആവശ്യപ്പെട്ടു. പണം നല്‍കാതായതോടെയാണ് അക്രമം നടത്തിയത്. മാതാവിനെയും സഹോദരിയെയും പതിനഞ്ചുകാരിയായ മകളെയും യുവതി മർദിച്ചതായി പരാതിയുണ്ട്. വീടിന്റെ ജനല്‍ച്ചില്ലുകളും കാറിന്റെ ചില്ലും തകർത്തു. അതിക്രമം തുടർന്നതോടെ വീട്ടുകാർ ധർമടം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

2023 ഡിസംബറില്‍ തലശ്ശേരിയില്‍ മദ്യപിച്ച്‌ നടുറോഡില്‍ പ്രശ്നം സൃഷ്ടിച്ചതിന് റസീനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മദ്യപിച്ച്‌ അപകടകരമായി വാഹനമോടിച്ച്‌ മറ്റ് വാഹനങ്ങളില്‍ ഇടിപ്പിച്ചതും നാട്ടുകാർ ചോദ്യം ചെതോടെയാണ് ഇവർ കണ്ണില്‍ കണ്ടവരെയെല്ലാം മർദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി ടൗണ്‍ എസ്‌ഐ വിവി ദീപ്തിയുടെ നേതൃത്വത്തില്‍ മല്‍പ്പിടിത്തം നടത്തിയാണ് ഇവരെ കീഴടക്കിയത്. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ എസ്.ഐയേയും മർദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു അന്ന് കേസെടുത്തത്. അതിനുമുൻപും പലവട്ടം റസീന മദ്യലഹരിയില്‍ അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്നും അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമാണ് പതിവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group