Join News @ Iritty Whats App Group

സമസ്ത ആവശ്യപ്പെട്ടു സര്‍ക്കാര്‍ അയഞ്ഞു. സ്‌കൂള്‍ സമയമാറ്റം പുനഃ പരിശോധിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ആഴ്ച്ച മുതല്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ കൂടുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടു പ്രകാരമായിരുന്നു പഠനസമയം അര മണിക്കൂർ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സമസ്തയുടെ പരാതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കുമെന്നും ഇത് സർക്കാർ മനസ്സിലാക്കണമെന്നും സമയമാറ്റം വരുത്തരുത് എന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group