Join News @ Iritty Whats App Group

റോഡിലൊരു 'കിണർ'! ചെങ്ങളായിയിൽ റോഡിൽ മൂന്ന് മീറ്ററിലധികം ആഴത്തിൽ ഭീമൻ കുഴി, അമ്പരന്ന് ചെങ്ങളായിക്കാർ


കണ്ണൂർ: ചെങ്ങളായിയിൽ റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് വലിയ അപകടക്കെണിയായി കുഴി രൂപപ്പെട്ടത്. കാവുമ്പായി - കരിവെള്ളൂർ റോഡിൽ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഇവിടെയുണ്ടായത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികൾ പറഞ്ഞു. മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഈ റോഡിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group