Join News @ Iritty Whats App Group

ഒഴുകിപ്പോയ കാർ മൂന്നാം ദിവസം കണ്ടെത്തി




യ്യന്നൂർ: കഴിഞ്ഞ വെള്ളിയാഴ്ച
കാനായി മുക്കൂട് പാലത്തിനു സമീപം
ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. 350 മീറ്റർ
അകലെ കണ്ടെത്തിയ കാർ പയ്യന്നൂർ
അഗ്നിരക്ഷാ സേനയും പയ്യന്നൂരിലെ
ഖലാസികളും നാട്ടുകാരും ചേർന്ന്
ക്രെയിനിന്റെ സഹായത്തോടെ കരയിൽ
കയറ്റി.


വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ മുക്കൂട് പാലത്തിന് സമീപമായിരുന്നു അപകടം. ഒാട്ടത്തിനിടെ കാര്‍ വെള്ളത്തില്‍മുങ്ങിയ റോഡിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്ബുന്തല സ്വദേശികളായ ഹാരിസ്, ഹുസൈന്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ കാറിന്‍റെ വാതിലുകള്‍ തുറന്ന് പുറത്തേക്ക് ചാടി.

ശക്തമായ ഒഴുക്കുണ്ടായിരുന്ന വെള്ളത്തിലേക്ക് ചാടിയ ഇവരെ സമീപ വാസിയായ പി. തമ്ബാന്‍റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഇവരെ രക്ഷിച്ച്‌ സമീപത്തെ വീട്ടിലെത്തിക്കുകയായിരുന്നു. കാനായി തോട്ടംകടവില്‍ വിവാഹത്തിനെത്തിയ ഉടുമ്ബുന്തല സ്വദേശികള്‍ രാത്രിയായതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കിയുള്ള മടക്കയാത്രയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ റോഡില്‍നിന്നും തെന്നിപ്പോയത്.

കാറിന്‌വേണ്ടി ശനിയാഴ്ച തെരച്ചില്‍ നടത്തിയിട്ടും കണ്ടുകിട്ടിയിരുന്നില്ല. കാര്‍ യാത്രക്കാരുടെ രക്ഷകരിലൊരാളായ തമ്ബാന്‍ തോണിയുമായി നടത്തിയ തെരച്ചിലിലാണ് ഇന്നലെ കാര്‍ കണ്ടെത്തിയത്. കാര്‍ അപകടത്തില്‍പ്പട്ടതിന്‍റെ സമീപത്തെ വലിയ തോട് 350 മീറ്റര്‍ അകലെയുള്ള പുഴയില്‍ ചേരുന്നിടത്ത് മരക്കൊമ്ബില്‍ തടഞ്ഞുനില്‍ക്കുന്ന നിലയിലായിരുന്നു കാര്‍. നാലുമണിക്കൂര്‍ നേരത്തെ കഠിനാധ്വാനത്തിലൂടെയാണ് കാര്‍ കരയില്‍ കയറ്റിയത്.

Post a Comment

Previous Post Next Post
Join Our Whats App Group