മട്ടന്നൂർ: കർണാടക വനമേഖലയിലും മലയോരത്തെയും കനത്ത മഴയെ തുടർന്ന് പുഴകളിലും റിസർവോയറിലും വെള്ളം നിറഞ്ഞതിനെ തുടർന്ന് അടിയന്തര സാഹചര്യത്തില്‍ മുന്നറിയിപ്പില്ലാതെ പഴശി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയർത്തി.
ഇന്നലെ വൈകുന്നേരമാണ് ഷട്ടറുകള്‍ ഉയർത്തിയത്. ഇതേതുടർന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
കൊട്ടാരം-പെരിയത്തില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. നിരവധി കന്നുകാലികള്‍ ഒഴുക്കില്‍പ്പെട്ടു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയർത്തിയതില്‍ പ്രതിഷേധിച്ച് നാട്ടുകാർ പഴശി ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു. നാട്ടുകാരും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയില്‍ ജലനിരപ്പ് നിയന്ത്രിക്കാൻ മഴയുടെ ശക്തി കുറയുന്നതുവരെ ഷട്ടറുകള്‍ ഉയർത്തിയിടാൻ ധാരണയായി. മഴക്കാലം ആരംഭിച്ചതോടെ ഷട്ടറുകള്‍ ചെറിയ തോതില്‍ ഉയർത്തിട്ടിരുന്നു. ഇതാണ് ഇന്നലെ കൂടുതലായി ഉയർത്തിയത്.
Post a Comment