Join News @ Iritty Whats App Group

ആറളം ഫാമിൽ റോഡിന് കുറുകെ മരം കുത്തി വീഴ്ത്തി കാട്ടാന

ഇരിട്ടി: കാട്ടാന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട് കഴിയുന്ന ആറളം പുനരധിവാസ
മേഖലയിൽ റോഡിനു കുറുകേ മരം കുത്തിവീഴ്ത്തി കാട്ടാന. കഴിഞ്ഞ ദിവസം
രാത്രിയിലാണ് കാട്ടാന റോഡിന് കുറുകെ വലിയ മരം കുത്തി മറിച്ചിട്ടത്.
ഫാമിനകത്ത് ആനശല്യം മൂലം വനപാലക സംഘം പെട്രോളിംഗ് നടത്തിവരുന്ന
റോഡുകളിൽ ഒന്നാണിത്. കാർഷിക ഫാമിനകത്തും പുനരധിവാസ മേഖലകളിലും
വര്ഷങ്ങളായി വിഹരിക്കുന്ന കാട്ടാനകൾ ആയിരക്കണക്കിന് തെങ്ങുകളും,
കശുമാവും, റബർ മരങ്ങളും നശിപ്പിച്ചു കഴിഞ്ഞു. വനത്തിലേക്ക് തുരത്തി എന്ന്
പറയുന്ന ആനക്കൂട്ടങ്ങൾ വീണ്ടും ഫാമിലേക്കു പ്രവേശിച്ചാണ് ഇപ്പോൾ നിരന്തരം
വീടുകളും, കുടിലുകളും, ഷെല്ലുകളും മറ്റും നശിപ്പിയ്ച്ചു കൊണ്ടിരിക്കയാണ്.
എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന നിലയിൽ ഫാം
പുനരധിവാസമേഖലയിലെ കുടുംബങ്ങൾ ഭീതിയുടെ മുൾമുനയിൽ കഴിയുമ്പോഴാണ്
കാട്ടാനകൾ ഇപ്പോൾ ഇത്തരം പരാക്രമങ്ങളും കാണിക്കുന്നത്. എം.
ഷൈനികുമാറിന്റെ നേതൃത്വത്തിൽ ആർആർടി സംഘം മരം മുറിച്ച് മാറ്റിയാണ്
ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group