Join News @ Iritty Whats App Group

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു; ഇല്ലാതായത് കുടുംബത്തിന്റെ ഏക ഉപജീവന മാർഗം

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്. പുലർച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്.

കേബിൾ ഷോട്ടായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ജീവിതമാർഗമാണ് നഷ്ടമായതെന്ന് ശ്യാമള പറയുന്നു. മാറ്റ് വരുമാന മാർഗമില്ലായിരുന്നു. പശുക്കൾക്ക് പുറകെയായിരുന്നു താനും ഭർത്താവും എന്ന് ശ്യാമള പറയുന്നു. പശുക്കൾ ഇല്ലാതായത് നല്ല വേദനയാണ്. തൊഴുത്തിൽ നിന്ന് തനിക്കും വൈദ്യുതാഘാതമേറ്റു. മൂന്നു തവണ ഷോക്കേറ്റു. പിന്നാലെ തൊഴുത്തിൽ നിന്ന് മാറുകയായിരുന്നുവെന്ന് ശ്യാമള പറഞ്ഞു.


56 ലിറ്റർ പാൽ കിട്ടുന്നതായിരുന്നു. രണ്ട് ജഴ്‌സി പശുക്കളും മൂന്ന് എച്ച് എഫ് പശുക്കളുമായിരുന്നു ഉണ്ടായിരുന്നത്.വെറ്റിനറി ഡോക്ടറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻഷുറൻസ് ഉൾപ്പെടെയുള്ളതിനാൽ ധനസഹായം ലഭിക്കും. ഇതിനായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group