Join News @ Iritty Whats App Group

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: സിസിടിവി ദൃശ്യങ്ങൾക്കായി കോടതിയെ സമീപിക്കാൻ കോൺഗ്രസ് നീക്കം

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറി ആക്ഷേപത്തില്‍ പോളിംഗ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് കോടതിയെ സമീപിച്ചേക്കും. കോടതികള്‍ക്ക് മാത്രമേ ദൃശ്യങ്ങള്‍ ലഭ്യമാക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.


മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വന്ന കണക്ക് പ്രകാരം പോളിംഗ് ശതമാനം 58.73 ആയിരുന്നു. ഒടുവില്‍ വന്ന കണക്ക് അനുസരിച്ച് 66 ശതമാനം. 7 ശതമാനത്തിലധികം വര്‍ധന ഊതിപ്പെരുപ്പിച്ച കണക്കെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. ഇത്രയും ആളുകള്‍ വോട്ട് ചെയ്തോയെന്ന് സ്ഥിരീകരിക്കണമെങ്കില്‍ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ വേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പൊതു ജനങ്ങള്‍ക്കോ സിസിടിവി ദൃശ്യങ്ങള്‍ നല്ഡകാനാവില്ലെന്നാണ് കമ്മീഷന്‍റെ നിലപാട്. കേസുകള്‍ വന്നാല്‍ കോടതിയില്‍ ഹാജരാക്കും. ഈ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നീക്കം. സിസിടിവി ദൃശ്യങ്ങള്‍ നല്ഡകാത്തതില്‍ വലിയ ദുരൂഹതുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു.


അതേ സമയം ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തില്‍ 41 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത നടപടിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ രണ്ടായിരത്തി പതിനാലിലും സമാനമായ രീതിയില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. അതാത് കാലങ്ങളില്‍ പുതുക്കുന്ന വോട്ടര്‍പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്ഡകാറുണ്ട്. 2009 മുതല്‍ 2024 വരെയുള്ള വോട്ടര്‍പട്ടിക കോടതിയില്‍ നല്‍കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയങ്കിലും ഇതിനോടകം തന്നെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 2014ലും വലിയ വർധനയുണ്ടായിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം തള്ളി കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group