സൂംബ ഡാൻസ് വിഷയത്തിൽ വി ഡി സതീശന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസ്താവന സ്വാഗതാർഹമെന്ന് സമസ്ത യുവജന വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. സൂംബാ ഡാന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ മതസംഘടനകളുടെ പരാതികള്‍ കേള്‍ക്കണമെന്നും ആശങ്കകള്‍ ദൂരീകരിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റേയും പി. കെ. കുഞ്ഞാലിക്കുട്ടിയുടെയും പ്രസ്താവന ശ്രദ്ധേയമാണ്.
വിദ്യാഭ്യാസ പഠനരീതിയില്‍ മതസംഘടനകള്‍ എന്തെങ്കിലും അഭിപ്രായം പറയുമ്പോഴേക്ക് അതിനെ തീവ്രവാദമാക്കുന്നതും പിന്തിരിപ്പന്‍ നിലപാടായി ചിത്രീകരിക്കുന്നതും ശരിയല്ല. അക്കാദമിക്ക് വിഷയത്തില്‍ ആരും ഇടപെടേണ്ടെന്നും സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചോളണമെന്നുമുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഭാഷ ജനാധിപത്യത്തിന് ചേര്‍ന്നതല്ല.
യാതൊരു ചര്‍ച്ചയും പഠനവുമില്ലാതെ സൂംബാ ഡാന്‍സ് പെട്ടെന്ന് കലാലയങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ രക്ഷിതാക്കളും മതസംഘടനകളും ആശങ്ക പ്രകടിപ്പിക്കുക സ്വാഭാവികമാണ്. ഇത് നിര്‍ബന്ധ നിര്‍ദ്ദേശമാണോ ഇതിന്റെ സ്വഭാവം എന്താണെന്നോ അവ്യക്തമാണ്. എങ്കിലും നിര്‍ബന്ധമില്ലെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഒപ്പം അത് മെറിറ്റിലും ഗ്രേസ്മാര്‍ക്ക് നിര്‍ണയത്തിലും ബാധകമല്ലെന്നും സര്‍ക്കാര്‍ നിര്‍ദേശമാണെന്നു പറഞ്ഞ് ചില സ്‌കൂള്‍ അധികൃതര്‍ സൂംബാ ഡാന്‍സ് നിര്‍ബന്ധമാക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കേണ്ടതുണ്ട്. അതിന് ഫാഷിസ്റ്റ് ശൈലി ഒഴിവാക്കി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചത്
സൂംബാ ഡാന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ മതസംഘടനകളുടെ പരാതികള്‍ കേള്‍ക്കണമെന്നും ആശങ്കകള്‍ ദൂരീകരിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീഷന്റേയും ഉപനേതാവ് ബഹു. പി. കെ. കുഞ്ഞാലിക്കുട്ടിയുടെയും പ്രസ്താവന ശ്രദ്ധേയമാണ്.
വിദ്യാഭ്യാസ പഠനരീതിയില്‍ മതസംഘടനകള്‍ എന്തെങ്കിലും അഭിപ്രായം പറയുമ്പോഴേക്ക് അതിനെ തീവ്രവാദമാക്കുന്നതും പിന്തിരിപ്പന്‍ നിലപാടായി ചിത്രീകരിക്കുന്നതും ശരിയല്ല. അക്കാഡമിക് വിഷയത്തില്‍ ആരും ഇടപെടേണ്ടെന്നും സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചോളണമെന്നുമുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഭാഷ ജനാധിപത്യത്തിന് ചേര്‍ന്നതല്ല.
യാതൊരു ചര്‍ച്ചയും പഠനവുമില്ലാതെ സൂംബാ ഡാന്‍സ് പെട്ടെന്ന് കലാലയങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ രക്ഷിതാക്കളും മതസംഘടനകളും ആശങ്ക പ്രകടിപ്പിക്കുക സ്വാഭാവികമാണ്. ഇത് നിര്‍ബന്ധ നിര്‍ദ്ദേശമാണോ ഇതിന്റെ സ്വഭാവം എന്താണെന്നോ അവ്യക്തമാണ്. എങ്കിലും, ‘നിര്‍ബന്ധമില്ലെ’ന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.
ഒപ്പം, അത് മെറിറ്റിലും ഗ്രേസ്മാര്‍ക്ക് നിര്‍ണയത്തിലും ബാധകമല്ലെന്നും സര്‍ക്കാര്‍ നിര്‍ദേശമാണെന്നു പറഞ്ഞ് ചില സ്‌കൂള്‍ അധികൃതര്‍ സൂംബാ ഡാന്‍സ് നിര്‍ബന്ധമാക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കേണ്ടതുണ്ട്. അതിന് ഫാഷിസ്റ്റ് ശൈലി ഒഴിവാക്കി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
Post a Comment