Join News @ Iritty Whats App Group

സാബുവിന്റേത് രാഷ്ട്രീയ പാർട്ടി നേതാവിന്റെ പ്രതികരണം, കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിന്റെ മണ്ണിൽ: പി രാജീവ്‌

സാബു എം ജേക്കബിന് മറുപടിയുമായി മന്ത്രി പി രാജീവ്. വിദേശ നിക്ഷേപത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി രാജീവ്. ആന്ധ്രപ്രദേശിയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. സാബുവിന്റേത് രാഷ്ട്രീയ പാർട്ടി നേതാവിന്റെ പ്രതികരണം. വ്യവസായിയുടേത് അല്ല

കേരളം വിടുന്നു എന്ന് പറഞ്ഞവർ ഇതുവരെ പോയിട്ടില്ല. അവരുടെ വ്യവസായത്തിന് ഒരു തടസ്സവും നേരിട്ടില്ല. മനസമാധനം ഉണ്ടാകണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. കേരളം പല കാര്യങ്ങളിലും ആന്ധ്രയെക്കാൾ മുന്നിൽ. കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിന്റെ മണ്ണിലാണ്. ചന്ദ്രബാബു നായിഡുപോലും കേരളത്തെ പ്രശംസിച്ച് സംസാരിച്ചത് നമുക്ക് മുന്നിലുണ്ടെന്നും പി രാജീവ് വ്യക്തമാക്കി.

അതേസമയം ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ നിർദേശപ്രകാരമാണ് എറണാകുളത്തെ കിറ്റക്സ് പ്ലാൻ്റിൽ എത്തിയതെന്ന് ആന്ധ്രാ ടെക്സ്റ്റൈൽ മന്ത്രി സവിത. സന്ദർശനത്തിൽ വളരെ തൃപ്തി തോന്നിയെന്ന് മന്ത്രി സവിത പ്രതികരിച്ചു. സാബു എം ജേക്കബിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചു. നിക്ഷേപം സംബന്ധിച്ച തുടർ ചർച്ചകൾക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താൻ മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ ഇനി വ്യവസായം തുടരാൻ താത്പര്യമില്ലെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. 3500 കോടി രൂപയാണ് തെലങ്കാനയിൽ നിക്ഷേപിച്ചത്. സംസ്ഥാനം ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് അന്ന് തെലങ്കാനയിലേക്ക് പോയത്. ഇപ്പോൾ ആന്ധ്രയിൽ നിന്ന് ക്ഷണം വന്നിരിക്കുന്നു. ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യക്ക് വലിയ സാധ്യതയാണുള്ളതെന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group