തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ കേസിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യ ഹർജി നൽകി. ഇവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നാണ് ദിയയുടെ സ്ഥാപനത്തിൽ ജീവനക്കാരികൾ നൽകിയ പരാതിയിൻമേൽ കേസെടുത്തിരിക്കുന്നത്. അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കവേയാണ് കൃഷ്ണകുമാറും മകൾ ദിയയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.</p><p>
അതേ സമയം ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളെന്ന് നടൻ കൃഷ്ണകുമാറും മകൾ ദിയയും പ്രതികരിച്ചു. ജീവനക്കാരികൾ പറഞ്ഞത് മുഴുവൻ അവർക്കെതിരെ തിരിഞ്ഞു കുത്തുമെന്നും ഇരവരും വ്യക്തമാക്കി. പണം അപഹരിച്ചവരുടെ ജീവിതസാഹചര്യം വരെ മാറി. കേസുമായി ബന്ധപ്പെട്ട് ആരും രാഷ്ട്രീയം കലർത്തരുതെന്നും കൃഷ്ണകുമാർ പറഞ്ഞു. ചിലരൊക്കെ അതിന് ശ്രമിക്കുന്നുണ്ടെന്നും കൃഷ്ണകുമാർ വിമർശിച്ചു.
Post a Comment