Join News @ Iritty Whats App Group

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ടു പൊലിസുകാർ കസ്റ്റഡിയിൽ

കോഴിക്കോട് മലാപറമ്പ് സെക്സ് റാക്കറ്റ് കേസ് പ്രതികളായ രണ്ടു പൊലിസുകാർ കസ്റ്റഡിയിൽ. പൊലിസ് ഡ്രൈവർമാരായ ഷൈജിത്ത് ,സനിത്ത് എന്നിവരാണ് താമരശേരിയിൽ നിന്ന് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

പിടിയിലായ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയിരുന്നു. ഇവർക്കായി വലിയ രീതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പിടിയിലായത്. വാഹനം ഉൾപ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.



ഇരുവർക്കുമായുള്ള അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇതിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തത്. സനിത്തിന് പാസ്പോർട്ടില്ല. കേസിലെ മറ്റൊരു പ്രതിയായ അമനീഷ് കുമാർ വിദേശത്താണ്. അമനീഷ് കുമാറാണ് ഈ കെട്ടിടം വാടകയ്ക്ക് വാങ്ങിയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങി.

വിദേശത്തുള്ള അമനീഷുമായി വലിയ രീതിയിൽ പൊലീസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സെക്സ് റാക്കറ്റ് കേന്ദ്രം പ്രവർത്തിച്ചത് ഇവരുടെ സഹായത്തോടെയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാകാൻ ഇവരെ പിടികൂടേണ്ടത് പ്രധാനമായിരുന്നു. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ ഒമ്പത് പേരെയായിരുന്നു ഈ സെക്സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ പിടികൂടിയത്.

Post a Comment

Previous Post Next Post
Join Our Whats App Group