മട്ടന്നൂർ നിവാസികൾ പതിറ്റാണ്ടുകളായി
ആവശ്യപ്പെടുന്ന റോഡിന്റെ
അവസാനഘട്ട പ്രവൃത്തി അന്തിമഘട്ടത്തിൽ
എത്തി.
25 ലക്ഷം രൂപ ചിലവഴിച്ചാണ് ഇതിലൂടെ ഹരിത ഇടനാഴി നിര്‍മിക്കുന്നത്. ഇതിന്റെ അവസാനഘട്ട പ്രവര്‍ത്തിയുടെ ഭാഗമായുള്ള പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. മാറിമാറി വരുന്ന സര്‍ക്കാറിന്റെ കാലത്ത് സ്‌ഥലം വിട്ടുകിട്ടാന്‍ ആഭ്യന്തരവകുപ്പില്‍ ശ്രമം നടത്തിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു പദ്ധതി യാഥാര്‍ഥ്യമാകാതെ കിടക്കുകയാണ്. നിലവിലെ നഗരസഭ ഭരണസമിതി അധികാരം ഏറ്റെടുത്തതോടെ വീണ്ടും റോഡ് പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ എത്തിച്ച് റോഡ് നിര്‍മിക്കാന്‍ ആവശ്യമായ അംഗീകാരം ആഭ്യന്തര വകുപ്പില്‍ നിന്ന് നേടിയെടുത്താണ് റോഡ് നിര്‍മാണം ആരംഭിച്ചത്. ഈ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ തിരക്കേറിയ കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ നിന്നും ചെറു വാഹനങ്ങള്‍ക്ക് ബസ് സ്‌റ്റാന്‍ഡ് പരിസരത്ത് പ്രവേശിക്കാതെ തന്നെ മട്ടന്നൂര്‍ സര്‍ക്കാര്‍ ആശുപത്രി വഴി തലശേരി റോഡില്‍ എത്തിച്ചേരാന്‍ കഴിയുന്നത് വിധത്തിലാണ് റോഡിന് രൂപം നല്‍കിയത്.
Post a Comment