നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം ആവശ്യപ്പെട്ടത്. സഹോദരങ്ങളെ പൈസ കയ്യിലില്ലാ സഹായിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍ വിഡിയോയില്‍ പറയുന്നു. ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്.
ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്. ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അൻവർ പറഞ്ഞു.
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍. അന്‍വറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കള്‍. രണ്ടു ഭാര്യമാര്‍ക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അന്‍വറിന്‍റെ കൈയില്‍ പണമായി 25,000 രൂപയും ഭാര്യയുടെ കൈയില്‍ 20,000 രൂപയുമാണുള്ളത്.
2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 3,59,74,660 രൂപ കിട്ടാനുള്ളതാണ്. 20,60,10,471 രൂപയുടെ ബാധ്യതയാണ് അന്‍വറിനുള്ളത്.
പി വി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയരെ,
വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതെരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.
ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്.
നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്.
പ്രിയപ്പെട്ടവരെ..
പിന്തുണയ്ക്കുക പ്രാർത്ഥിക്കുക സഹകരിക്കുക
സഹായിക്കുക
പ്രിയപ്പെട്ട പി.വി അൻവർ
Post a Comment