കാസർകോട് :കളിചിരികൾ
മാഞ്ഞു...കാസർകോട്
ഒന്നരവയസ്സുകാരിയുടെ മരണം
ഉൾക്കൊള്ളാനാവാതെ നാട്.മുള്ളേരിയിലാണ്
കാർ മറിഞ്ഞ് വീണ് ഒന്നരവയസ്സുകാരി
മരിച്ചത് .
കാറഡുക്ക ബെള്ളിഗെയില്‍ റോഡിലെ ഓവുചാലില്‍ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു .
അച്ഛൻ തള്ളി മാറ്റിയ കാറാണ് മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. ബള്ളിഗെ സ്വദേശി ഹരിദാസ്-ശ്രീവിദ്യ ദമ്ബതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
പ്രധാന റോഡില്‍നിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലില്‍ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയില്‍ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.അപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. അപകടത്തില്‍ ഹൃദ്യാനന്ദയുടെ സഹോദരി ദേവനന്ദയ്ക്ക് പരിക്കേറ്റു. ദേവാനന്ദയെ മുള്ളേരിയ സഹകരണ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
Post a Comment