Join News @ Iritty Whats App Group

തിരികെ സ്കൂളിലേക്ക്, കുട്ടികളിൽ മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും വളർത്തിയെടുക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാകണം. അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കും. അറിവുകൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ വിധം കുട്ടികളെ വളർത്തി എടുക്കണം. അത്തരം വിദ്യാഭ്യാസത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. അതിനാണ് ആദ്യ രണ്ടാഴ്ച ആദ്യ മണിക്കൂറുകൾ കുട്ടികളുമായി മറ്റു വിഷയങ്ങൾ പങ്കിടാൻ സമയം തീരുമാനിച്ചത്. അറിവ് ആർജിച്ച് ആനന്ദത്തോടെ കുട്ടികൾ വളരണം. ലോകത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം അറിവാണ്. എന്താണ് അറിവ് എന്ന ചോദ്യം ഇക്കാലത്ത് പ്രസക്തമാണ്. അറിവ് മാത്രമല്ല വിവേകവും അത്യാവശ്യമാണ്. മൂല്യങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകാൻ കഴിയുന്ന പൊതു ഇടങ്ങൾ ആണ് പൊതു വിദ്യാലയങ്ങൾ. ചില ഇടങ്ങളിൽ എങ്കിലും കുട്ടികൾ സംഘം ചേർന്ന് മോശമായി പെരുമാറുന്നു. എല്ലാത്തിനെയും വിമർശനാത്മകമായി സമീപിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെ പ്രതീക്ഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group