Join News @ Iritty Whats App Group

ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദിച്ച സംഭവം; ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്

കണ്ണൂർ കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വാദവുമായി പൊലീസ്. ഫോട്ടോഗ്രാഫറായ കൊട്ടിയൂർ സ്വദേശി സജീവിനെ കയ്യേറ്റം ചെയ്തവരുടെ പേരും വിവരവും ചേർക്കാതെയാണ് പൊലീസ് കേസെടുത്തത്. മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

നടൻ ജയസൂര്യയുടെ ഫോട്ടോ എടുക്കന്നതിനിടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് ക്യാമറ തട്ടിമാറ്റുകയും തുടർന്ന് മർദിച്ചെന്നുമാണ് പരാതി. സെൻട്രൽ ഫിലിം സെൻസർ ബോർഡ് മുൻ അംഗം ഷിജിൽ കടത്തനാട്, എബിവിപി മുൻ സംസ്ഥാന സംഘടന സെക്രട്ടറി ഒ. നിധീഷ് എന്നിവർ ജയസൂര്യക്കൊപ്പം ഉണ്ടായിരുന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങളിലൂടെ വ്യക്തമായത്.

ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ.
ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദനം. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം.

Post a Comment

Previous Post Next Post
Join Our Whats App Group