Join News @ Iritty Whats App Group

എസ്എസ്എൽസി യോ​ഗ്യത മതി, കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ഒഴിവുകൾ, ഉടന്‍ നിയമനം

തിരുവനന്തപുരം: കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ഉത്തരവായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എൽസി, അല്ലെങ്കിൽ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അം​ഗീകൃത ഇലക്ട്രീഷ്യൻ/ വയർമാൻ ട്രെഡിൽ രണ്ടു വർഷത്തെ സ്റ്റേറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പോസ്റ്റിൽ കയറാനുമുള്ള കഴിവുമാണ് യോ​ഗ്യത. 


തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 ദിവസത്തെ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം. വനിതകളെ പരി​ഗണിക്കില്ല. ജില്ലാതലത്തിൽ വരുന്ന ഒഴിവ് അനുസരിച്ചായിരിക്കും നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ കരാർ വഴി നിയമനം നടത്തും. മഴക്കെടുതി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് അടിയന്തമായി നിയമനം നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group