Join News @ Iritty Whats App Group

കിറ്റക്‌സ് നാട്ടിലെ ചെറുപ്പക്കാരോടും നാടിനോടും മറുപടി പറയേണ്ടിവരും; മനസമാധാനം വേണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം; സാബു ജേക്കബിനെതിരെ മന്ത്രി പി രാജീവ്

കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയുന്ന കിറ്റക്‌സ് ഈ നാട്ടിലെ ചെറുപ്പക്കാരോടും ഈ നാടിനോടും മറുപടി പറയേണ്ടിവരുമെന്ന് വ്യവസായമന്ത്രി ബി രാജീവ്. കിറ്റക്‌സ് ഇത്രയും വളര്‍ന്നത് കേരളത്തില്‍ നിന്നു തന്നെയാണ്. കിറ്റക്‌സ് ലോകത്തിലെ പ്രധാന കമ്പനികളിലൊന്നാണെന്നാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പറയുന്നത്. അങ്ങനെ ആയെങ്കില്‍ അത് കേരളത്തില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നുവന്നതാണല്ലോയെന്നും മന്ത്രി ചോദിച്ചു.

മനസമാധാനം വേണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായ ആയ വ്യവസ്യായിയുടെ പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കേരളം വിടുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞവര്‍ ഇപ്പോഴും ഇവിടെ തന്നെ തുടരുണ്ടെന്നായിരുന്നു മന്ത്രി പരിഹസിച്ചു. ദാവോസില്‍ നടന്ന പരിപാടിയില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്. വിദേശ നിക്ഷേപത്തില്‍ 100 % വളര്‍ച്ച നേടിയ സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ ആന്ധ്രയെക്കാള്‍ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ്ങ് കമ്പനികളിലൊന്നായ എച്ച് സി എല്‍ ടെക് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ യൂണിറ്റ് ആരംഭിക്കുകയാണ്. നാളെ പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. പദ്മഭൂഷണ്‍ ജേതാവ് കൂടിയായ ഇന്ത്യയിലെ പ്രധാന വ്യവസായി കൃഷ്ണ ഇള കേരളം വ്യവസായത്തിന് ഏറ്റവും അനുകൂലമായ പ്രദേശമാണെന്ന അഭിപ്രായം പറഞ്ഞ ആളാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വലിയ രീതിയില്‍ കേരളത്തിലേക്ക് കമ്പനികള്‍ കടന്നുവരുന്ന കാലം കൂടിയാണിത്. ഞങ്ങള്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ മികച്ച തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. അത് തുടരും. നാട് വളരും. ജനങ്ങള്‍ മുന്നേറും. സര്‍ക്കാര്‍ ഒപ്പമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group