കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറുമ്പോൾ കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചത് ഇന്നലെ രാത്രിയാണ്. മാഹി ചാലക്കര സ്വദേശി റഫീഖിനാണ് കുഴിയിൽ വീണ് ജീവൻ നഷ്ടമായത്. ഇത് കുഞ്ഞിപ്പള്ളിയിലെ മാത്രം പ്രശ്നമല്ല വടകര അഴിയൂർ മുതൽ കണ്ണൂക്കര വരെ ദേശീയപാത 66- ൽ അത്യന്തം അപകടാവസ്ഥയിൽ വൻ കുഴികളാണ്.
ദേശീയപാതയുടെ പണി എന്ന് തീരും എന്ന് ആര്‍ക്കും ഉറപ്പില്ല.സർവീസ് റോഡുകൾ മരണക്കെണികളായി.അഴിയൂർ മുതൽ കണ്ണൂക്കര വരെ പലയിടത്തും വെള്ളക്കെട്ടിൽ സർവീസ് റോഡ് തകർന്ന അവസ്ഥയിലാണ്.റോഡ് തകർന്ന് പലയിടത്തും വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നു.ദേശീയപാതയിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി.ഡ്രെയിനേജിന് മുകളിലെ സ്ലാബുകൾ പൊട്ടിയത് ഗുരുതര ഭീഷണി ഉയര്‍ത്തുകയാണ്.ഡ്രെയിനേജ് കുഴികളും റോഡും തിരിച്ചറിയാൻ കഴിയാതെ വണ്ടികൾ കുഴിയിൽ വീഴുന്നതും പതിവാണ്.
Post a Comment