Join News @ Iritty Whats App Group

'5 മുതൽ 9ാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കും'; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അഞ്ച് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് വാങ്ങാത്തവർക്ക് പ്രത്യേക പരിശീലനം നൽകും. ആരെയും തോൽപ്പിക്കുക അല്ല ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ആലപ്പുഴ കലവൂർ ഗവ. എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ തല പ്രവേശനോൽസവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റർ പ്ലാൻ ജൂൺ 10 നകം പുറത്തിറക്കും. സമഗ്ര ഗുണമേൻമ പദ്ധതി നടപ്പാക്കുമെന്നും സമഗ്ര ഗുണമേൻമ വർഷമായി ആചരിക്കുമെന്നും വി ശിവൻ കുട്ടി പറഞ്ഞു. സാമൂഹ്യ ബോധ്യം വളർത്തുന്ന 10 വിഷയങ്ങളായിരിക്കും ആദ്യം രണ്ടാഴ്ച പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠന വിഷയമാക്കും. ഹയർ സെക്കൻഡറി പാഠ്യ പദ്ധതി പരിഷ്കരണം ഈ വർഷം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group