Join News @ Iritty Whats App Group

അവിഹിത ബന്ധത്തിൽ നിന്ന് പിന്മാറി; ഹോട്ടൽ മുറിയിൽ യുവതിയെ കുത്തിക്കൊന്ന ശേഷം 25കാരൻ രക്ഷപ്പെട്ടു

ബംഗളുരു: അവിഹിത ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച യുവതിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊന്ന ശേഷം 25കാരൻ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി നടന്ന കൊലപാതകം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പുറത്തറിഞ്ഞത്. ബംഗളുരു കേംഗേരി സ്വദേശിനിയായ ഹരിനിയെ (33) ആണ് പൂർണ പ്രജ്ന ലേഔട്ടിലെ ഒരു ഓയോ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവവുമായി ബന്ധപ്പെട്ട് 25കാരനായ യശസ് എന്ന യുവാവിനെ പൊലീസ് അന്വേഷിക്കുകയാണ്.

ഐടി ജീവനക്കാരനായ യശസ്, വെള്ളിയാഴ്ച രാത്രി ഹരിനിയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടു എന്നാണ് അനുമാനം. ബംഗളുരു സുബ്രമണ്യപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ പിന്നീട് ഹരിനി ഈ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹരിനിയുടെ വീട്ടിൽ ഇവരുടെ ബന്ധത്തെ കുറിച്ച് വിവരം ലഭിച്ചു. ഇത് തന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് വന്നതോടെ ബന്ധം ഉപേക്ഷിക്കാൻ ഹരിനി തീരുമാനിക്കുകയും ഇക്കാര്യം യുവാവിനെ അറിയിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാൻ തയ്യറാവാതെ വന്നതിനെച്ചൊല്ലി ഇവർക്കിടയിൽ മറ്റ് പ്രശ്നങ്ങളുണ്ടായി. ഒടുവിലാണ് ഹോട്ടൽ മുറിയിൽ വെച്ച് കൊലപാതകം സംഭവിച്ചതെന്ന് ബംഗളുരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോകേഷ് ബി ജഗലസർ പറഞ്ഞു. യുവതിയുടെ ശരീരത്തിൽ 17 തവണ കത്തേറ്റിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group