Join News @ Iritty Whats App Group

അഹമ്മദാബാദ് വിമാന ദുരന്തം: മരണം 242: വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ല

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും

കൊല്ലപ്പെട്ടവരില്‍ മലയാളിയുമുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് രഞ്ജിത.

അപകടത്തില്‍ പ്രദേശവാസികളും മരിച്ചിട്ടുണ്ടാകാമെന്നു അഹമ്മദാബാദ് പൊലീസ് മേധാവി ജി എസ് മാലിക് പറഞ്ഞു. മരണ സംഖ്യ തിട്ടപ്പെടുത്തി വരുന്നതേയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.


വിമാനം ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികളും മരിച്ചിട്ടുണ്ട്. നാല് ഡിഗ്രി വിദ്യാര്‍ഥിയും ഒരു പിജി വിദ്യാര്‍ഥിയുമാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ക്യാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് മരിച്ചത്. കെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുമുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലായിരുന്നു. 60ഓളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു പേരെ കാണാനില്ല. രണ്ടുപേരുടെ നില ഗുരുതരമാണ്

242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് തകര്‍ന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകര്‍ന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. പരിചയ സമ്പന്നരായ പൈലറ്റുമാര്‍ ഓടിച്ച വിമാനമാണ് തകര്‍ന്നു വീണത്. 11 വര്‍ഷം പഴക്കമുള്ള AI 171 വിമാനം എയര്‍ ഇന്ത്യയുടെ ഭാഗമായത് 2014 ല്‍ ആണ്. ഇതിന് മുന്‍പും വിമാനത്തില്‍ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group