മട്ടന്നൂർ: മട്ടന്നൂരിൽ
സ്പോർട്സ്
കോംപ്ലക്സ് നിർമിക്കുന്നതിന് കിഫ്പി
യിൽ നിന്നും 23 കോടി രൂപയുടെ
ഡി.പി.ആറിന് അംഗീകാരമായി.
ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്‌മിന്റണ്‍ കോര്‍ട്ടുകള്‍, ഫിറ്റ്‌നസ് സെന്റര്‍, 2600 ഓളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്‌റ്റേഡിയം എന്നിവ ഒന്നാംഘട്ടത്തില്‍ നിര്‍മിക്കും.
രണ്ടാംഘട്ടത്തില്‍ സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള അക്വാട്ടിക് കോംപ്ലക്‌സ് എന്നിവ നിര്‍മിക്കും. നിരവധി വിദ്യാര്‍ഥികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പരിശീലന കേന്ദ്രങ്ങളോ കളിസ്‌ഥലങ്ങളോ പ്രദേശത്ത് ലഭ്യമല്ല. മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എ. കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തുന്ന തരംഗം സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി കായികമേഖലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കാര്യക്ഷമമായി പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മണ്ഡലത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ കളിസ്‌ഥലങ്ങളും കോച്ചിംങ സെന്ററുകളും ആരംഭിക്കണമെന്ന് തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി 2024 ല്‍ തയ്യാറാക്കി സമര്‍പ്പിച്ച ഡി.പി. ആറിനാണ് മെയ് 30ന് ചേര്‍ന്ന് യോഗത്തില്‍ അംഗീകാരമായത്.
വിമാനത്താവളത്തിന്റെ ഉള്‍പ്പെടെ സാധ്യകളും കായികമേഖലയിലെ പ്രഗല്‍ഭരായ വ്യക്‌തികളെയും ഉപയോഗിച്ചുകൊണ്ട് പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. ഇതിനും പുറമെ ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ മട്ടന്നൂര്‍ കനാല്‍ക്കരയിലെ സ്‌ഥലത്താണ് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഹാപ്പിനസ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്. ഫ്‌ളഡ്‌ലൈറ്റ് സൗകര്യത്തോടു കൂടി വോളിബോള്‍ ടര്‍ഫ് കോര്‍ട്ട്, ചുറ്റിലുമായി കുട്ടികളുടെ പാര്‍ക്ക്, പ്രഭാതസായാ സവാരിക്കായി നടപ്പാത, ഓപ്പണ്‍ ജിംനേഷ്യം, ദീപാലങ്കാരത്തോടു കൂടിയ പൂന്തോട്ടം, കോഫീ പാര്‍ലര്‍, ശൗചാലയം തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.
Post a Comment