Join News @ Iritty Whats App Group

ശമ്ബളത്തില്‍നിന്ന് മാസം 2,000 രൂപ പുസ്തകത്തിന്, പള്ളിയിലുണ്ട് ഇമാം അൻസാരിയുടെ പുസ്തകശേഖരം

ദിവസം കുറഞ്ഞത് നൂറു പേജെങ്കിലും വായിക്കണമെന്നത് നിർബന്ധം. കിട്ടുന്ന ശമ്ബളത്തില്‍നിന്ന് എല്ലാ മാസവും 2,000 രൂപ പുസ്തകത്തിനായി മാറ്റിവെക്കും.


സ്വന്തം മതഗ്രന്ഥങ്ങള്‍ക്കൊപ്പം ഭഗവദ്ഗീതയും രാമായണവും ബൈബിളുമൊക്കെ പഠിച്ചു. വായന ഇമ്ബമാക്കിയ ജീവിതമാണ് ആലപ്പുഴ ജില്ലാ കോടതി ജുമാ മസ്ജിദിലെ ചീഫ് ഇമാം അൻസാരി സുഹരിയുടേത്.

പത്താം ക്ലാസ് മാത്രമാണ് അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും അറിയപ്പെടുന്ന മോട്ടിവേഷൻ പ്രസംഗകനാണ് ഇമാം. ഇമാമിന്റെ വായനജീവിതം മറ്റുള്ളവർക്കും പ്രചോദനമാണ്. 11-ാം വയസ്സിലാണ് വായനയുടെ ആദ്യപാഠങ്ങള്‍ തുടങ്ങിയത്. മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചുവളർന്നത്. വിട്ടിലെ പ്രാരബ്ധങ്ങള്‍ക്കിടയില്‍ വായനയ്ക്കായി കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിച്ചു. 18 വയസ്സായപ്പോഴേക്കും വായന രക്തത്തില്‍ അലിഞ്ഞു. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കും. അതിലൂടെ അറിവിൻ്റെ വാതായനങ്ങള്‍ തുറന്നുകിട്ടി. സ്വരുക്കൂട്ടി വെക്കുന്ന കാശിന് പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിക്കാനും തുടങ്ങി.

ആത്മകഥകളും ചരിത്രപഠനങ്ങളുമാണ് ഏറെയിഷ്ടം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ ജാമിഅ അസീസിയ്യയില്‍നിന്നാണ് മതപഠനം പൂർത്തിയാക്കി. 10 വർഷമായി ഇമാമായി പ്രവർത്തിക്കുന്നു. രണ്ടുവർഷം മുൻപാണ് ജില്ലാ കോടതി ജുമാ മസ്ജിദില്‍ ചുമതലയേറ്റത്.

പുറമേ സാമൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും സക്രിയമായി ഇടപെടുന്നു. അറിവും അഭിപ്രായവും ഇതിലൂടെ പങ്കുവെക്കുന്നു. മൂന്നുല ക്ഷത്തോളം പേർ ഇതില്‍ പിന്തുടരുന്നുണ്ട്. ഒഴിവുദിനങ്ങളില്‍ ആദിവാസി മേഖലകളിലും ഉള്‍പ്രദേശങ്ങളിലും സഞ്ചരിച്ച്‌ അവിടത്തെ ജീവിതരീതികളും നാട്ടറിവും പഠിക്കും.

വീട്ടിലും പള്ളിയിലെ മുറിയിലും പുസ്തകശേഖരമുണ്ട്. വീട്ടിലെ പുസ്തകശേഖരം വലുതായതോടെ രണ്ടുവർഷം മുൻപ് മുകള്‍നിലയില്‍ ചെറു പുസ്തകശാല ഒരുക്കി. അധ്യാപകരും മതപഠനവുമായി ബന്ധ പ്പെട്ടെത്തുന്നവരും പുസ്തകങ്ങള്‍ പരി ശോധിക്കാറുണ്ട്. "മതങ്ങള്‍ ആചാരങ്ങള്‍ മാത്രമല്ല. മഹത്തായ മൂല്യങ്ങളാണ്. അതറിയ ണമെങ്കില്‍ വായിക്കണം, പഠിക്കണം. അക്ഷരം ആകാശത്തോളം ഉയർത്തും. വായിച്ചാല്‍ മാത്രമാണ് വറ്റാത്ത അറിവു കിട്ടുന്നത്. അതിനുദാ ഹരണമാണ് തൻ്റെ ജീവിതം"- അൻസാരി സുഹ്രി പറഞ്ഞു. പല്ലന നാപൂർ പുതുവന ലക്ഷംവീട് അഷ്റഫും സബീനയു മാണ് മാതാപിതാക്കള്‍. ഭാര്യ ഷഹനാ. മക്കള്‍: സിദ്റത്തുല്‍ മുൻതഹാ, മഹ്ഫൂസ്, സാറാ ഫാത്തിമ.

Post a Comment

Previous Post Next Post
Join Our Whats App Group