Join News @ Iritty Whats App Group

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി; ലാൻഡ് ചെയ്തത് 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലിൽ നിന്ന് പറന്നുയർന്ന വിമാനം

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.

Post a Comment

Previous Post Next Post
Join Our Whats App Group