രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ വാർഷികത്തോട് അനുബന്ധിച്ച് നാളെ UDF കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കേരളത്തിലെ അമ്മമാർ ഭയന്നാണ് ജീവിക്കുന്നത്. ലഹരി ഉപയോഗം വർദ്ധിച്ച് വരികയാണ്. ജനങ്ങളോട് നീതി പുലർത്തണം.
തൊഴിലാളി വർഗ്ഗങ്ങളോട് നീതി കാണിക്കണം. സർക്കാരിന് വാർഷികം ആഘോഷിക്കാൻ ഒരു അർഹതയും ഇല്ല. 9 വർഷക്കാലം ഭരണം നടത്തി ചെറുപ്പക്കാർക്ക് വേണ്ടി എന്ത് ചെയ്തു. ഒന്നും അവകാശപ്പെടാൻ ഇല്ല. മന്ത്രിമാരുടെ വകുപ്പുകളിൽ എന്ത് നടക്കുന്നു എന്ന് അവർക്ക് അറിയില്ല. എല്ലാം മുഖ്യമന്ത്രി കൈയ്യടിക്കി വെച്ചിരിക്കുകയാണെന്നും അടൂർ പ്രകാശ് വിമർശിച്ചു.
ശശി തരൂർ പാർലമെൻ്റ് അംഗമായത് കോൺഗ്രസ്സിൽ വന്നിട്ടാണ്. സ്ഥാനത്ത് എത്തിച്ചത് സാധാരണക്കാരായ ജനങ്ങൾ , പ്രവർത്തകർ വോട്ട് ചെയ്തിട്ടാണ്. വളയത്തിന് ഉള്ളിൽ നിന്ന് കൊണ്ട് എന്ത് ചെയ്താലും കുഴപ്പമില്ല. പാര്‍ട്ടിയുടെ വളയത്തിനുള്ളില്‍നിന്ന് പുറത്തുവന്ന് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ കയ്യടി കിട്ടുമായിരിക്കും, കയ്യടിക്ക് ഉപരിയായി പാര്‍ട്ടിയുമായി ബന്ധപ്പെട്ടുനിന്ന് പ്രവര്‍ത്തിക്കണം. വളയത്തിന് പുറത്ത് നിന്ന് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കുക.
ശശി തരൂരിൻ്റെ നിലപാട് UDF ഈ വിഷയം ചർച്ച ചെയ്യും. ശശി തരൂരിൻ്റെ വാക്കുകളിൽ സംശയമുണ്ടാക്കുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.കോണ്‍ഗ്രസ് എന്ന മാതൃസംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലേക്ക് ആര് പോയാലും അത് ശരിയല്ല.
ഏത് വലിയവന്‍ ആയാലും ചെറിയവന്‍ ആയാലും പാര്‍ട്ടി ചട്ടകൂടിന് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം. വര്‍ക്കിംഗ് കമ്മറ്റി മെമ്പര്‍ എന്ന വലിയ പദവിയില്‍ ഇരിക്കുന്നയാള്‍ ഇത്തരം നിലപാട് എടുക്കുമ്പോള്‍ അത് ക്ഷീണം ചെയ്യുമോ എന്ന് അദ്ദേഹം ചിന്തിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Post a Comment