പയ്യാവൂർ : കാഞ്ഞിരക്കൊല്ലിയിലെ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അപ്പുവെന്ന കെ.ബിജേഷ്(36) തളിപ്പറമ്ബ് കോടതിയില്‍ കീഴടങ്ങി.
അഡ്വ തങ്കച്ചൻ മുഖേനെ തളിപറമ്ബ് മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച്ച പകല്‍ 12 മണിക്ക് കീഴടങ്ങിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതിയാണ് അപ്പു വെന്ന് വിളിക്കുന്ന ബിജേഷ്. കാഞ്ഞിരക്കൊല്ലി ശശി പാറ റോഡരികിലെ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവിനെ (38) പിൻ കഴുത്തില്‍ അരിവാള്‍കൊണ്ടു വെട്ടിക്കൊല്ലുകയും തടയാൻ ചെന്ന ഭാര്യ ശ്രുതിയെ ( 28 ) കൈകള്‍ക്ക് വെട്ടുകയും ചെയ്തത് ബിജേഷാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച പകല്‍ 12.45 ന് ബൈക്കിലെത്തിയ പ്രതികള്‍ നിധീഷിനെ വീടിനോടു ചേര്‍ന്നുള്ള ആലയില്‍ വെച്ച് അവിടെ നിര്‍മ്മിച്ച് വെച്ച കത്തി ഉപയോഗിച്ചാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിയുടെ കൈവിരലുകള്‍ അറ്റുപോയിരുന്നു. ഇവർ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ രണ്ടാം പ്രതി ചന്ദനക്കാംപാറ സ്വദേശി രതീഷിനെ പയ്യാവൂര്‍ പൊലിസ് ബുധനാഴ്ച്ച രാവിലെ പിടികൂടിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പ്രതിയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വിട്ടു കിട്ടുന്നതിന് അപേക്ഷ നല്‍കുമെന്ന് പയ്യാവൂർ പൊലിസ് ഇൻസ്പെക്ടർ ട്വിങ്കിള്‍ ശശി അറിയിച്ചു. കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്ബത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് 'ബൈക്കില്‍ നിധിഷ് ബാബുവിൻ്റെ വീട്ടിലെത്തിയ പ്രതികള്‍ സംഘം ചേർന്ന് മദ്യപിച്ചതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇതിനിടെയുണ്ടായ വാക് തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നിധിഷ് ബാബുവിൻ്റെ ഭാര്യ ശ്രുതിയുടെ മൊഴിയും പയ്യാവൂർ സഹകരണ ബാങ്കിൻ്റെ കാഞ്ഞിരക്കൊല്ലി ശാഖയില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുമാണ് കേസില്‍ നിർണായകമായത്.
Post a Comment