നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തി തിരിച്ചു നല്‍കി പേരാവൂര്‍ പോലീസ്
പേരാവൂര്‍:മെയ് 25 ന് എറണാകുളത്ത് നിന്നും കൊട്ടിയൂരിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടുപോയ എറണാകുളം സ്വദേശി ജീവന്‍ മാത്യുവിന്റെ മൊബൈല്‍ ഫോണാണ് പേരാവൂര്‍ പോലീസ് കണ്ടെത്തി തിരിച്ചു നല്‍കിയത്. പേരാവൂര്‍ എസ്എച്ച്ഒ സജീവ് പി ബിയുടെ നിര്‍ദ്ദേശപ്രകാരം സി പി ഒ ഷിജിത്താണ് സിഇഐആര്‍ പോര്‍ട്ടലിന്റെ സഹായത്തോടെ ഫോണ്‍ കണ്ടെത്തിയത്.ഇതുവരെയായി നഷ്ടപെട്ടു പോയ 20 ഓളം ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കാന്‍ സാധിച്ചതായി പേരാവൂര്‍ പോലീസ് അറിയിച്ചു
Post a Comment