Join News @ Iritty Whats App Group

കളമശ്ശേരി സ്ഫോടന കേസ്; പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി


കളമശ്ശേരി സ്ഫോടന കേസിലെ പ്രതി മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോൺ നമ്പറിലേക്കാണ് എത്തിയ സന്ദേശത്തിലാണ് ഭീഷണി. മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നുമായിരുന്നു ഭീഷണി.

മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മലേഷ്യൻ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് വിവരം. രേഖകൾ സഹിതം നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2023 ഒക്ടോബർ 29നാണ് സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനയ്ക്കിടയിൽ സ്ഫോടനമുണ്ടായത്. പെട്രോൾ ബോംബ് ഉയോ​ഗിച്ച് നടത്തിയ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. 45ഓളം പേർക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാർട്ടിൻ. പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group