Join News @ Iritty Whats App Group

സ്കൂൾ തുറന്നാൽ ആദ്യ രണ്ടാഴ്ച പുസ്തകം തുറക്കില്ല; പുതിയ നിർദേശവുമായി മന്ത്രി


തിരുവനന്തപുരം: സ്കൂൾ തുറന്നാൽ
ആദ്യത്തെ രണ്ടാഴ്ച കുട്ടികൾക്ക്
ക്ലാസിൽ പുസ്തക പഠനമുണ്ടാവില്ലെന്ന് മന്ത്രി.


പകരം ലഹരി അടക്കം സാമൂഹികവിപത്തുകളില്‍ കുട്ടികളില്‍ ജാഗ്രത സൃഷ്ടിക്കാനുള്ള ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

ഇതിനായി വകുപ്പ് പൊതുമാർഗരേഖയുണ്ടാക്കിയിട്ടുണ്ട്. അധ്യാപകർക്ക് രണ്ട് ദിവസത്തെ ശില്‍പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകള്‍ ജൂണ്‍ രണ്ടു മുതല്‍ രണ്ടാഴ്‌ചയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ക്ക് ജൂലൈ 18 മുതല്‍ ഒരാഴ്‌ചയും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണമില്ലായ്‌മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലാകും ക്ലാസുകള്‍ സംഘടിപ്പിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group