കൊട്ടിയൂർ;: കൊട്ടിയൂർ
വൈശാഖോത്സവത്തിനുള്ള
വിളക്കുതിരികൾ നിർമ്മിക്കുന്നതിനായി
വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു.
രേവതി നാളില്‍ ക്ഷേത്ര ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന്റെ മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്. മണിയൻ ചെട്ടിയാൻ, സ്ഥാനികൻ കറുത്ത പ്രേമരാജൻ, കതിരൻ ഭാസ്‌കരൻ, തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കറുത്ത പ്രേമരാജൻ, കതിരൻ രജീഷ്, ലിജിൻ വട്ടോളി, നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. ഒരാഴ്ചക്കാലത്തെ വ്രതത്തിനിടെ ചർക്കയില്‍നിന്ന് നൂല്‍ നൂറ്റാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്‌തെടുക്കുന്നത്. ഭക്ഷണം സ്വയം പാചകംചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങള്‍ നിർമിക്കുക. ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങള്‍ നിർമിച്ചെടുക്കുന്ന സംഘം 31ന് രാത്രി പൂയം നാളില്‍ പുറക്കളം ഗണപതി ക്ഷേത്രത്തില്‍നിന്ന് കാല്‍നടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.
Post a Comment