Join News @ Iritty Whats App Group

പ്രകൃതിക്ക് ജാതിയുണ്ടോ? സൂര്യനും മഴയ്ക്കുമെല്ലാം മതമുണ്ടോ? മയക്കുമരുന്ന് പോലെ തന്നെ ജാതിയും മതവും ഉപേക്ഷിക്കണമെന്ന് കുട്ടികളോട് വിജയ്

മയക്കുമരുന്ന് ഉപേക്ഷിക്കുന്നത് പോലെ തന്നെ മതവും ജാതിയും ഉപേക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് നിർദേശിച്ച് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. മതവും ജാതിയും മയക്കുമരുന്നും പോലുള്ള ഒരു കാര്യങ്ങളും നിങ്ങളുടെ മനസ് മലിനമാക്കരുതെന്നും വിജയ് പറഞ്ഞു.

പ്രകൃതിയ്ക്ക് എന്തെങ്കിലും ജാതിയുണ്ടോ എന്ന് ചോദിച്ച വിജയ് സൂര്യനും മഴയ്ക്കുമെല്ലാം മതമുണ്ടോ എന്നും ചോദിച്ചു. അതേസമയം തങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കാന്‍ കുട്ടികള്‍ എല്ലാവരേയും ഓര്‍മിപ്പിക്കണമെന്നും ഇക്കാര്യം വീട്ടിലും സംസാരിക്കണമെന്നും വിജയ് പറഞ്ഞു. പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ ജനാധിപത്യപരമായ കര്‍ത്തവ്യം നിര്‍വഹിക്കണമെന്നും വിശ്വസ്തരെ ബുദ്ധിപൂര്‍വം വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്നും വിജയ് പറഞ്ഞു.

അതേസമയം 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് മധുരയില്‍ നിന്നും മത്സരിക്കുമെന്ന് തമിഴക വെട്രി കഴകം നേരത്തെ അറിയിച്ചിരുന്നു. വിജയിച്ചാല്‍ മുഖ്യമന്ത്രി എന്ന രീതിയിലായിരിക്കും പ്രചാരണമെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു. മധുര വെസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് വിജയ് ആഗ്രഹിക്കുന്നത്. വിജയ് മധുരയില്‍ മത്സരിക്കുമെന്നും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വ്യക്തമാക്കി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്ന മത്സരിച്ചു വിജയിച്ചാണ് എംജിആര്‍ രാഷ്ട്രീയത്തില്‍ അതികായനായി മാറിയത്.

Post a Comment

Previous Post Next Post
Join Our Whats App Group