പാലക്കാട്: ക്രിമിനൽ അഭിഭാഷകൻ ബി. എ. ആളൂരിന്റെ മരണത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. മകളെ കൊലപ്പെടുത്തിയ കേസിൽ ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തിയ ആളൂർ വക്കീൽ മരിക്കാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. ആർക്കും ഇനി ഇയാളെക്കൊണ്ട് ശല്യം ഉണ്ടാകരുതെന്ന് അമ്മ പറഞ്ഞു.
ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂർ വാദിക്കാൻ വന്നു. ഒരു കുറ്റവാളിക്ക് വേണ്ടി വാദിക്കാൻ വരരുതേ എന്ന് അദ്ദേഹത്തോട് പലതവണ കരഞ്ഞ് പറഞ്ഞതാണ് എന്നിട്ടും അയാളെത്തി. അദ്ദേഹത്തിന്റെ മകൾക്കാണ് ഇങ്ങനെയൊരു ഗതി ഉണ്ടാവുന്നതെങ്കിൽ നിങ്ങൾ ഇതുപോലെ വാദിക്കാൻ എത്തുമോ എന്നും ചോദിച്ചിരുന്നെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
ഈ ആളൂർ ഒരാളുടെ കേസും വാദിക്കാതെ മരണം അയാളെ കവരണമെന്ന് അയാളോട് തന്നെപലവട്ടം പറഞ്ഞിട്ടുള്ളതാണ്. മരണ വാർത്ത കേട്ടപ്പോൾ താൻ ഒരുപാട് സന്തോക്ഷിച്ചെന്നും അമ്മ വ്യക്തമാക്കി.
അയാൾ കുറേ പണമുണ്ടാക്കിയിരുന്നു എന്നാൽ പോയപ്പോൾ ഇതൊന്നും കൂടെകൊണ്ടുപോയില്ലല്ലോ. ഇനി ഒരാളുടെ മരണം കൂടി തനിക്ക് കേൾക്കണം. അത് മറ്റാരുടേതുമല്ല, ഗോവിന്ദച്ചാമിയുടേതാണ്. വക്കീൽ ഒഴിഞ്ഞുപോയതിൽ ദൈവത്തോട് നന്ദി പറയുന്നു. ഒരാൾക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത് ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയെന്നും അവർ കൂട്ടിച്ചേർത്തു.
Post a Comment