Join News @ Iritty Whats App Group

ടെസ്റ്റിൽ ഇനി കിംഗ് ഇല്ല, പാഡഴിച്ച് ഇതിഹാസം; വിരമിക്കൽ കുറിപ്പിൽ പങ്കുവെച്ചത് നിർണായക അപ്ഡേറ്റ്


കേട്ട വാർത്തയൊക്കെ സത്യമാകല്ലേ എന്ന പ്രാർത്ഥന ഫലിച്ചില്ല. രോഹിത് ശർമ്മയ്ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കുമെന്ന് വിരാട് കോഹ്‌ലി പറഞ്ഞെങ്കിലും അത് ഔദ്യോഗികം അല്ലാത്തതിനാൽ തന്നെ ആരും വിശ്വസിച്ചിരുന്നില്ല. ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശരിയായ സമയത്താണ് താൻ വിരമിക്കുന്നതെന്ന് പറഞ്ഞ കോഹ്‌ലി താൻ വിചാരിച്ചതിലും കൂടുതൽ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് നൽകിയതെന്നും പറഞ്ഞു. വിരമിക്കൽ പ്രഖ്യാപനത്തിൽ സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ- “ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ ഇത്രയധികം മുന്നോട്ട് കൊണ്ടുപോകും എന്ന് കരുതിയില്ല. അത് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവൻ ഞാൻ കൊണ്ടുപോകുന്ന പാഠങ്ങൾ എന്നെ പഠിപ്പിച്ചു.

ടെസ്റ്റിലെ വെള്ള ജേഴ്സിയിൽ കളിക്കുമ്പോൾ അത് വ്യക്തിപരമായി ഒരുപാട് സന്തോഷം നൽകുന്നു. നിശബ്ദമായ തിരക്കുകൾ, നീണ്ട ദിവസങ്ങൾ, ആരും കാണാത്ത ചെറിയ നിമിഷങ്ങൾ, അതൊക്കെ എന്നേക്കും നിങ്ങളോടൊപ്പം നിലനിൽക്കും.

ഈ ഫോർമാറ്റിൽ നിന്ന് ഞാൻ മാറുമ്പോൾ, അത് എളുപ്പമല്ല. പക്ഷേ അത് ശരിയായ സമയത്ത് ആണെന്ന് തോന്നുന്നു. എനിക്കുള്ളതെല്ലാം ഞാൻ അതിന് നൽകിയിട്ടുണ്ട്, എനിക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ അത് എനിക്ക് തിരികെ നൽകി. കളിക്കളത്തിനും, ഞാൻ കളിക്കളത്തിൽ നിമിഷങ്ങൾ പങ്കിട്ട ആളുകൾക്കും, എന്റെ പ്രിയ ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഞാൻ പോകുന്നത്. എന്റെ ടെസ്റ്റ് കരിയറിലേക്ക് ഞാൻ എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും.”

കഴിഞ്ഞ വർഷം ടി 20 യിൽ നിന്ന് വിരമിച്ച കോഹ്‌ലി ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ ഇനി ക്രിക്കറ്റിൽ ഏകദിനത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രമായി ഒതുങ്ങും. 123 ടെസ്റ്റിൽ നിന്ന് 9230 റൺ നേടിയ താരം അതിൽ 31 അർദ്ധ സെഞ്ചുറിയും 30 സെഞ്ചുറിയും നേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group