റിയാദ്: ഹജ്ജ് വിസ ഒഴികെയുള്ള വിവിധ സന്ദർശന വിസകളിലുള്ളവർക്ക് ഹജ്ജ് നിർവഹിക്കാൻ അർഹതയില്ലെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. സന്ദർശന വിസയിലെത്തിയവർ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചാൽ 20,000 റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിനും അതുവഴി അവർക്ക് അവരുടെ കർമങ്ങൾ അനായാസമായും മനസ്സമാധാനത്തോടെയും നിർവഹിക്കാൻ കഴിയുന്നതിനും ലക്ഷ്യമിട്ടുള്ള ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
സന്ദർശന വിസക്കാർക്ക് ഹജ്ജിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
News@Iritty
0
Post a Comment