Join News @ Iritty Whats App Group

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡബ്സിയേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു


സാമ്പത്തിക തര്‍ക്കത്തില്‍ റാപ്പര്‍ ഡബ്‌സി എന്ന മുഹമ്മദ് ഫാസിലിനെയും (33) 3 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മലപ്പുറം ചങ്ങരംകുളം പൊലീസിന്റേതാണ് നടപടി.

ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്‌സിക്കൊപ്പം അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്‌സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങള്‍ ഡബ്‌സിയും ബാസിലും തമ്മില്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്‌സിയും സുഹൃത്തുക്കളും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group