കൂത്തുപറമ്ബ്: ആതുരസേവന
രംഗത്തും വികസന രംഗത്തും
കൂത്തുപറമ്ബിന്റെ മുഖച്ഛായ തന്നെ മാറുന്ന
കൂത്തുപറമ്ബ് ഗവ. താലൂക്ക് മൾട്ടി
സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം
ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
ജൂണ്‍ അവസാനത്തോട് കൂടി ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ബേസ്‌മെന്റ് ഉള്‍പ്പെടെ 12 നിലകളോടുകൂടിയ കെട്ടിടത്തില്‍ രോഗികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ തന്നെ സർക്കാർ മേഖലയില്‍ നിർമ്മിക്കുന്ന ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് ഇവിടെ ഒരുങ്ങുന്നത്.
60 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സൊസൈറ്റി ആണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 6.93 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതവും 52.30 കോടി രൂപ നബാർഡ് വായ്പയുമാണ്.
മരുന്ന് സൂക്ഷിക്കുന്ന മുറി, ഇലക്‌ട്രിക്കല്‍ റൂം, അത്യാഹിത വിഭാഗം, ഒ.പി. വിഭാഗം, ലാബ്, എമർജൻസി ഓപ്പറേഷൻ തീയേറ്റർ കൂടിയ ലേബർ റൂം, ഒഫ്താല്‍ ഓപ്പറേഷൻ തീയേറ്റർ, മെഡിക്കല്‍ ഐ.സി.യു , സർജിക്കല്‍ ഐ.സി.യു, പോസ്റ്റ് ഒ.പി , പോസ്റ്റ് നാറ്റല്‍ വാർഡ്, സ്ത്രീകള്‍ക്കും പുരുഷന്മാർക്കും സർജിക്കല്‍ വാർഡ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, മോർച്ചറി തുടങ്ങി ഒരു സ്പെഷ്യാലിറ്റി ആശുപത്രിക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുക്കുന്നുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും പ്രത്യേകത ആയിരിക്കും.
കെ.കെ.ശൈലജ കൂത്തുപറമ്ബ് നിയോജക മണ്ഡലം എം.എല്‍.എയും ആരോഗ്യമന്ത്രിയുമായിരിക്കെ തുടക്കം കുറിച്ച പദ്ധതിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ 2020 ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.
രോഗികളുടെ എണ്ണം വർദ്ധിക്കും
ആശുപത്രി പൂർണമായാല്‍ കൂത്തുപറമ്ബിന് മാത്രമല്ല, മലയോര മേഖലയിലെ പഞ്ചായത്തുകള്‍ക്കും സമീപപ്രദേശത്തിലെ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി ഇത് മാറും. നിലവില്‍ ദിനംപ്രതി 1500 പേർ ആശുപത്രിയില്‍ ഒ.പിയായി എത്തിച്ചേരുന്നുണ്ട്. ഇത് പതിന്മടങ്ങായി വർദ്ധിക്കും.
ചെലവ്
₹ 60 കോടി
നബാർഡ് വായ്പ ₹52.3 കോടി
സർക്കാർ വിഹിതം ₹6.93 കോടി
Post a Comment