പഴയങ്ങാടി: യുവതിയെ സ്വന്തം വീട്ടിൽ
മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ
മടക്കര ബദർ ജുമാമസ്ജിദിനു സമീപത്തെ
ഭർതൃമതിയായ യുവതി ടി.എം.വി.
കുഴഞ്ഞുവീണതാണെന്നു പറഞ്ഞ് ഭർത്താവ് പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്‌ടർക്ക് മരണത്തില്‍ സംശയം തോന്നിയതിനാല്‍ കണ്ണപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
മടക്കരയിലെ അബ്‌ദുള്‍ ജബാർ ഹാജി-ടി.എം.വി. റസീന ദന്പതികളുടെ ഏക മകളാണ്. ഭർത്താവ്: പാപ്പിനിശേരി ഹൈസ്കൂളിന് സമീപത്തെ ഷാഹിർ. മക്കള്‍: ഹാറൂർ, ജന.
Post a Comment