Join News @ Iritty Whats App Group

കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി; സംഭൽ ഷാഹി ജമാ മസ്‌ജിദിൽ സർവേ നടപടികൾ തുടരാൻ അനുമതി


ദില്ലി: സംഭൽ ഷാഹി ജമാ മസ്ജിദിൽ സർവേ നടപടികൾ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സർവേക്ക് അനുമതി നൽകിയ ചന്ദൗസി കോടതി നടപടി ഹൈക്കോടതി ശരിവച്ചു . മസ്ജിദ് വിഭാഗത്തിൻ്റെ ഹർജി കോടതി തള്ളി. വിചാരണ കോടതി ഉത്തരവിൽ അപാകത ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുഗൾ ചക്രവർത്തി ബാബർ, ഹിന്ദു ക്ഷേത്രം തകർത്താണ് സംഭലിൽ മുസ്‌ലിം പള്ളി പണിതത് എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ 2024 നവംബർ 19, 24 തീയതികളിലായി മസ്‌ജിദിൽ സർവേ നടത്തിയത്. സർവേ നടപടികൾക്കു പിന്നാലെ പ്രദേശത്ത് പ്രതിഷേധമുണ്ടാവുകയും പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group