ഇരിട്ടി: മലയോര ഹൈവേയിൽ
ആനപ്പന്തി പുതിയപാലം
നിർമാണത്തിനായി നിർമിച്ച സമാന്തര പാത
തകർന്നു. കൂടുതൽ അപകടം ഒഴിവാക്കാൻ
സമാന്തരപാത അധികൃതർ പൂർണമായും
പൊളിച്ചുനീക്കി.
പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത അധികൃതരുടെ അനാസ്‌ഥയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നു പ്രദേശവാസികള്‍ പരാതിപ്പെട്ടു. കാലവര്‍ഷത്തില്‍ ശക്‌തമായ വെള്ളപ്പൊക്കം ഉണ്ടാകുന്ന കൊണ്ടൂര്‍ പുഴയില്‍ പാലം നിര്‍മാണം മഴയ്‌ക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്നു നേരത്തേ പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ നിര്‍മാണം മെല്ലെപ്പോക്കിലായിരുന്നു.
മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച താല്‍ക്കാലിക സമാന്തര പാത വെള്ളം തടഞ്ഞു പുഴയിലെ വെള്ളക്കെട്ട് ഉയര്‍ന്നു തകരുകയുമായിരുന്നു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പാത പൂര്‍ണമായും പൊളിച്ചുമാറ്റി.
മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായാണു കൊണ്ടൂര്‍ പുഴയില്‍ നിലവില്‍ ഉണ്ടായിരുന്ന പാലം പൊളിച്ചു മാറ്റി പുതിയ പാലം പണി ആരംഭിച്ചത്. തുടക്കത്തില്‍ പുരോഗതി ഉണ്ടായിരുന്നെങ്കിലും പിന്നീട് വിരലില്‍ എണ്ണാവുന്ന ജോലിക്കാര്‍ മാത്രം ആയി പണി ഇഴയുകയായിരുന്നു. വലിയ പൈപ്പ് ഇട്ടു സമാന്തര പാത പുനര്‍നിര്‍മിച്ചാലും കാലവര്‍ഷം ശക്‌തിപ്പെട്ടാല്‍ തകരാനാണു സാധ്യത എന്നു കെ.ആര്‍.എഫ്.ബി. അധികൃതരെയും കരാറുകാരെയും പ്രദേശവാസികള്‍ പലതവണ അറിയിച്ചു. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന പാതയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ തന്നെ പ്രദേശവാസികള്‍ ജാഗ്രത പാലിച്ചതും സമാന്തര പാത പൂര്‍ണമായും പൊളിച്ചു നീക്കിയതുമാണു രക്ഷയായത്. പാത തകര്‍ന്നതോടെ പാലത്തിനപ്പുറവും ഇപ്പുറവും ആയി താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഇരുഭാഗത്തേക്കും ആവശ്യങ്ങള്‍ക്ക് എത്താന്‍ ഇനി കീലോമീറ്ററുകള്‍ വളഞ്ഞു ചുറ്റണം. യാത്രക്കാര്‍ക്ക് കാല്‍നട യാത്രാ സൗകര്യം ക്രമീകരിക്കാന്‍ താല്‍ക്കിലക നടപ്പാലം ഉടന്‍ നിര്‍മിക്കുമെന്നും ഒന്നര മാസത്തിനുള്ളില്‍ പുതിയ പാലം ഗതാഗതയോഗ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും കെ.ആര്‍.എഫ.്‌ബി. അസിസ്‌റ്റന്റ് എക്‌സസിക്യൂട്ടീവ് എന്‍ജിനീയര്‍ പി. സജിത്ത് അറിയിച്ചു.
Post a Comment