യുവാവിനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി വാഹനമിടിച്ച് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടിച്ച വാഹനം നിർത്താതെ പോയി
പഴയങ്ങാടി: യുവാവിനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി വാഹനമിടിച്ച് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇരിണാവ് മടക്കരയിലെ പനയൻ ഹൗസിൽ നാരായണൻ- സരോജിനി ദമ്പതികളുടെ മകൻ കല്ലേൻ മണി (49) യെയാണ് രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മാട്ടൂൽ മടക്കരയിലെ ബസ്റ്റോപ്പിന് സമീപത്താണ് മണിയുടെ മൃതദേഹം കാണപ്പെട്ടത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോ പണവുമായിനാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടർന്ന് സഹോദരൻ കെ. രാജീവൻ കണ്ണപുരം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ പി. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹംഇൻക്വസ്റ്റ് നടത്തുകയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ മണിയെ വാഹനം ഇടിച്ചതിന് ശേഷം ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയതായചതവുകളും തുടയെല്ലുകൾ പൊട്ടിയ നിലയിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതും തലയിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
ഭാര്യ:മിനി( പാപ്പിനിശ്ശേരി തുരുത്തി).
മക്കൾ: പൂജ ഗൗതമി, ഗൗതം ദേവ്സഹോദരങ്ങൾ: രാജീവൻ, സജീവൻ, ഷൈന.
Post a Comment