ഇരിട്ടി: ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് മർദ്ദനം
ഇരിട്ടി പഴയ ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ
വികാസ് നഗറിലെ സി. ജയകൃഷ്ണ (56) നാണ് ശനിയാഴ്ച
ഉച്ചക്ക് 12 മണിയോടെ മർദ്ദനമേറ്റത്. ഓട്ടോറിക്ഷ
നിർത്തിയിടുന്ന ട്രാക്കിൽ വാഹനം നിർത്തി സാധനം
ഇറക്കുന്നതിനിടെയുണ്ടായ തർക്കത്തിലാണ് ജയകൃഷ്ണന്
മർദ്ദനമേറ്റത്. ഓട്ടോ ഡ്രൈവർമാരുടെ പരാതിയിൽ
പോലീസ് കേസെടുത്തു. കണ്ണിനും തലക്കും പരിക്കേറ്റ
ജയകൃഷ്ണൻ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ
ചികിൽസയിലാണ്. മർദ്ദനത്തിൽ പ്രതിഷേധിച്ച് സംയുക്ത
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ
തൊഴിലാളികൾ പണിമുടക്കി ടൗണിൽ പ്രകടനം നടത്തി.
പ്രതിഷേധ യോഗത്തിൽ കെ. സി. സുരേഷ് ബാബു, സി.
കെ. അനീഷ്, വിജേഷ് കീച്ചിലാടൻ, സുരേന്ദ്രൻ അത്തിക്ക,
ചന്ദ്രൻ അളം, രമേശൻ, നാസർ എന്നിവർ സംസാരിച്ചു.
Post a Comment