Join News @ Iritty Whats App Group

‘ഓപ്പറേഷൻ സിന്ദൂർ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകം’; അമിത് ഷാ

ഓപ്പറേഷൻ സിന്ദൂർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങളുടെ ഏജൻസികളുടെ ബുദ്ധിശക്തിയുടെയും സായുധസേനയുടെ ആക്രമണ ശേഷിയുടെയും പ്രതീകമെന്നും അമിത് ഷാ പറഞ്ഞു. വിവിധ ഏജൻസികൾക്കിടയിൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നതിനായി ഡൽഹിയിൽ നവീകരിച്ച മൾട്ടി ഏജൻസി സെന്റർ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“പ്രധാനമന്ത്രി മോദിയുടെ ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിയുടെയും, നമ്മുടെ ഏജൻസികളുടെ കൃത്യമായ ഇന്റലിജൻസിന്റെയും, നമ്മുടെ മൂന്ന് സായുധ സേനകളുടെ സമാനതകളില്ലാത്ത ആക്രമണ ശേഷിയുടെയും പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ,” അമിത് ഷാ പറഞ്ഞു. ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താനിനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു.



ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പുതിയ നയവും നീതിക്കുവേണ്ടിയുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിജ്ഞയുമാണെന്ന് ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇന്ത്യ ആണവ ഭീഷണിക്ക് വഴങ്ങില്ലെന്ന് പാകിസ്താന് കർശനമായി മുന്നറിയിപ്പ് നൽകിയ മോദി, ഭീകരതയും വ്യാപാരവും ചർച്ചകളും ഒരുമിച്ച് പോകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group