Join News @ Iritty Whats App Group

‘കൊടകര കുഴൽപ്പണകേസ് മാറ്റി മറിക്കാൻ ഇടപെട്ടതും ഇതേ ഇഡി ഉദ്യോഗസ്ഥർ’; എംവി ഗോവിന്ദൻ


കൊടകര കുഴൽപ്പണകേസ് മാറ്റി മറിക്കാൻ ഇടപെട്ടതും ഇതേ ഇഡി ഉദ്യോഗസ്ഥരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രസർക്കാർ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്നും എംവി ഗോവിന്ദൻ. ഇഡിയെ സംബന്ധിച്ച് പാർട്ടിയുടെ അഭിപ്രായം നേരത്തെ രേഖപ്പെടുത്തിയതാണ്. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കടന്നാക്രമിക്കാനും കള്ളക്കേസിൽ കുടുക്കാനും മുഖ്യമന്ത്രിയെ ഉൾപ്പെടെ കള്ളക്കേസിൽ കൊടുക്കാൻ ശ്രമിക്കുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

സിബിഐയെയും ഇഡിയെയും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കൂട്ടിലടക്കപ്പെട്ട തത്ത എന്ന രീതിയിലുള്ള ഏജൻസിയായി മാറി. കുറച്ചായി കോടതിക്കും ജനങ്ങൾക്കും മനസ്സിലാകുന്ന രീതിയിൽ ഇത്തരം ഉദ്യോഗസ്ഥർ സാമ്പത്തികമായ അഴിമതി നടത്തുന്ന ആളുകളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നും ഇത്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.



ഇപ്പോഴാണ് കേരളത്തിൽ കൊച്ചിയിൽ നിന്നും ഈ വിഷയം ഉയർന്നുവരുന്നത് കേസുകൾ ഒതുക്കി തീർക്കാൻ കോടികൾ വാങ്ങുന്ന സംഭവം വാർത്തയാകുന്നു. ഉദ്യോഗസ്ഥർ വലിയ രീതിയിലുള്ള പണം സമ്പാദത്തിനുള്ള ഉപകരണം ഉപയോഗപ്പെടുത്തുന്നുവെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. കുഴൽപ്പണം അടക്കമുള്ള ബിജെപിക്കാർ പ്രതികളായ കേസുകൾ തേച്ചു മായ്ച്ച് കളയുന്നുവെന്നും അദേഹം പറഞ്ഞു.

അതേസമയം ഇ ഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയായ കോഴക്കേസിൽ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കർശന നടപടിക്ക് ഒരുങ്ങുകയാണ്. ശേഖർ കുമാറിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയേക്കും. സംഭവത്തിൽ ഇഡി വകുപ്പുതല അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group