കണ്ണൂര്‍: ദേശീയപാത 66 നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ. ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞ് താല്‍ക്കാലിക റോഡിലേക്ക് പതിച്ചത്. ഇതോടെ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഒരു വരിയിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. വീണ്ടും മണ്ണിടിഞ്ഞതോടെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തി. വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. മണ്ണിടിഞ്ഞതിനെതുടര്‍ന്ന് ദേശീയപാതയിൽ വാഹനങ്ങള്‍ തിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു. കുപ്പം കപ്പണത്തട്ട് വഴിയുള്ള ഗതാഗതം തടയും.
Post a Comment