Join News @ Iritty Whats App Group

ട്രൈലറിന് പിന്നിൽ ട്രക്ക് ഇടിച്ചു, മലയാളി യുവാവിന് സൗദിയിൽ ദാരുണാന്ത്യം



റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് ജിദ്ദയിൽ മരിച്ചത്. ജിസാൻ-ജിദ്ദ ഹൈവേയിൽ തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടമുണ്ടായത്. ജിദ്ദയുടെ നഗരപരിധിയോട് ചേർന്നുള്ള സ്ഥലത്തായിരുന്നു അപകടം. യുവാവ് ഓടിച്ച മിനി ട്രക്ക് അതേ റോഡിൽ വന്ന ഒരു ട്രൈലറിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ, മാതാവ്: സഫിയ, സഹോദരിമാർ: ആയിഷ ഫാത്തിമ, ആയിഷ ഹന്ന. മരണാന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ പ്രവർത്തകർ രംഗത്തുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group